ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും: 16 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വി​ഹി​തം
Friday, February 21, 2020 2:24 AM IST
കൊ​ണ്ടോ​ട്ടി: 2018-ലെ ​പ്ര​ള​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലും,മ​ണ്ണി​ടി​ച്ചി​ലി​ലും കെ​ടു​തി​ക​ളി​ൽ സം​ഭ​വി​ച്ച ജി​ല്ല​യി​ലെ 16 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ​ത്യേ​ക സ​ഹാ​യം. 15 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഒ​രു ന​ഗ​ര​സ​ഭ​യ്ക്കു​മാ​ണ് സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 102 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ൾ​ക്കു​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ചാ​ലി​യാ​ർ(35.88 ല​ക്ഷം), ചു​ങ്ക​ത്ത​റ(39.52), വ​ഴി​ക്ക​ട​വ്(30 ല​ക്ഷം), പോ​ത്തു​ക​ൽ(​ഒ​രു​കോ​ടി), അ​മ​ര​ന്പ​ലം(30 ല​ക്ഷം),ക​രു​ളാ​യി(30​ല​ക്ഷം), കാ​ളി​കാ​വ്(32.12 ല​ക്ഷം), ചോ​ക്കാ​ട്(31.70 ല​ക്ഷം), ക​രു​വാ​ര​ക്കു​ണ്ട്(34.57 ല​ക്ഷം), മ​ന്പാ​ട്(31.02 ല​ക്ഷം),ഉൗ​ർ​ങ്ങാ​ട്ടി​രി(62.74 ല​ക്ഷം), കീ​ഴു​പ​റ​ന്പ്(27.39 ല​ക്ഷം), എ​ട​വ​ണ്ണ(71.13​ല​ക്ഷം), നി​റ​മ​രു​തൂ​ർ(25​ല​ക്ഷം), പു​റ​ത്തൂ​ർ(25.​ല​ക്ഷം)എ​ന്നി​ങ്ങി​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്ത് അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ൾ​ക്കാ​ണ് തു​ക ല​ഭി​ച്ച​ത്.

ജി​ല്ല​യി​ൽ നിന്ന് ഫണ്ട് ലഭിച്ച ഏ​ക ന​ഗ​ര​സ​ഭ നി​ല​ന്പൂ​രാ​ണ്. 46.57 ല​ക്ഷ​മാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച​ത്. 2018 ലെ ​പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ്ര​ത്യേ​ക വി​ഹി​തം ന​ൽ​കു​ന്ന​തി​നാ​യി 201-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ 250 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ൽ 212.50 കോ​ടി രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ശേ​ഷി​ക്കു​ന്ന 37.50 കോ​ടി രൂ​പ​യാ​ണ് വീ​തി​ച്ചു ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ആ​കെ 1.62 കോ​ടി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 35.87 കോ​ടി​യു​മാ​ണ് വീ​തി​ച്ചു ന​ൽ​കി​യ​ത്. ഈ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം 2019ലെ ​പ്ര​ള​യ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ള്‌ ഉ​ണ്ടാ​യി​രു​ന്നു.