മ​ക​ര​ക്കൊ​യ്ത്ത് ഉ​ത്സ​വ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Friday, February 21, 2020 2:24 AM IST
മ​ഞ്ചേ​രി: മ​ക​ര​ക്കൊ​യ്ത്ത് ഉ​ൽ​സ​വ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ളാ​ണ് ക​രു​വ​ന്പ്രം മു​ട്ടി​യ​റ പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ര ഏ​ക്ക​ര്‌ കൃ​ഷി​യി​ട​ത്തി​ൽ നെ​ൽ കൊ​യ്തെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ കൃഷിചെയ്്ത​ത്. പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൃ​ഷി.

ക​രു​ണ ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. നെ​ൽ​കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളും കൊ​യ്ത്തു​പാ​ട്ടും നാ​ട്ട​റി​വും പ​ക​ർ​ന്നു ന​ൽ​കാ​ൻ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു. കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യാ​ൽ സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നെ​ല്ല് ല​ഭി​ക്കും. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എം അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ധ്യാ​പ​ക​രാ​യ പി.​കെ ഫി​റോ​സ്, ഷ​ഫീ​ഖ്, ഇ​ർ​ഷാ​ദ്, ജെ​ആ​ർ​സി കാ​ഡ​റ്റു​മാ​രാ​യ റി​യ ഷെ​റി​ൻ, ലാ​മി​യ, ശ്രു​തി​ല​ക്ഷ്മി, കു​ബൈ​ബ്, ഫ​ർ​സാ​ൻ, മി​ഥ്‌ലാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.