ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജ് നിർമാണം തു​ട​ങ്ങി​യി​ല്ല
Friday, February 21, 2020 2:22 AM IST
നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജ് ഭ​വ​ന നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്രം. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നെ​തി​രെ വ​കു​പ്പു മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. 2018ലെ ​പ്ര​ള​യ​ത്തി​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ട്ട 34 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് വ​നം വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യ 10 ഹെ​ക്ട​ർ സ്ഥ​ലം സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ട്രൈ​ബ​ൽ വി​ല്ലേ​ജാ​യി ക​ണ്ണം​കു​ണ്ടി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

തു​ട​ർ​ന്ന് ഭ​വ​ന നി​ർ​മാ​ണ ചു​മ​ത​ല ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​ത്തി​ന് ന​ൽ​കി.
ഇ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ ത​റ​ക​ൾ നി​ർ​മി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​തോ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ൾ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച പ്ര​വൃ​ത്തി പു​തി​യ ക​രാ​റു​കാ​ര​ന് ന​ൽ​കു​മെ​ന്നും പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​വും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ.​അ​രു​ണ്‍ കു​മാ​റും പ​റ​ഞ്ഞെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ളു​ടെ ഉൗ​രു​കൂ​ട്ടം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച് ചേ​ർ​ക്കാ​ൻ ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്രം ത​യ്യാ​റാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ മ​ന്ത്രി എ.​കെ. ബാ​ല​ന് പ​രാ​തി അ​യ​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.