ആ​റു വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു
Thursday, February 20, 2020 12:44 AM IST
എ​ട​പ്പാ​ൾ: വ​ട്ടം​കു​ള​ത്ത് ആ​റു​വ​യ​സു​കാ​ര​നു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. വ​ട്ടം​കു​ളം സ്വ​ദേ​ശി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ ദേ​വാ​ർ​ജു (ആ​റ്)​നാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും, ആ​ളു​ക​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

ചു​മ​ർ ചി​ത്ര​ര​ച​നാ മ​ത്സ​രം

മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചു​മ​ർ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‌ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും എ​ന്ന ആ​ശ​യ​മാ​ണ് വി​ഷ​യം. മ​ത്സ​ര​ത്തി​നു ടീ​മാ​യി പ​ങ്കെ​ടു​ക്കാം. ഒ​രു ടീ​മി​നു പ​ര​മാ​വ​ധി 2,000 രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാം.
മ​ത്സ​ര​ത്തി​നു​ള്ള ഡി​സൈ​ൻ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ അം​ഗീ​ക​രി​ച്ച് ന​ൽ​കി​യ​തി​നു ശേ​ഷ​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ ഡി​സൈ​ൻ സ​ഹി​തം മ​ല​പ്പു​റം ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ൽ 24ന​കം [email protected]/ [email protected] എ​ന്ന ഇ-​മെ​യി​ൽ വ​ഴി ന​ൽ​ക​ണം.