ന​വീ​ക​രി​ച്ച മ​ങ്ക​ട കോ​വി​ല​കം റോ​ഡ് തു​റ​ന്നു
Thursday, February 20, 2020 12:44 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ​ങ്ക​ട കോ​വി​ല​കം റോ​ഡ് ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. പ്ര​ള​യ​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു വ​ശ​ങ്ങ​ളി​ലു​ള്ള അ​ഴു​ക്കു​ചാ​ലു​ക​ൾ മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കു​മെ​ല്ലാം പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നേ​രി​ട്ട് അ​ഴു​ക്കു ചാ​ലി​ലെ മ​ണ്ണൊ​ഴി​വാ​ക്കിയാണ് റോ​ഡ് ന​വീ​ക​രി​ച്ചത്്. മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാന്‌ സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കാന്‌ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ല​കം റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് പ്ര​കാ​രം റോ​ഡി​ന്‍റെ റീ​ടാ​റിം​ഗും ന​വീ​ക​ര​ണവും പൂ​ർ​ത്തി​യാ​ക്കി. റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. റ​ഷീ​ദ​ലി​യാ​ണ് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്.