രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Thursday, February 20, 2020 12:44 AM IST
മ​ല​പ്പു​റം: വി​ശി​ഷ്ട സേ​വ​ന​ത്തി​നു രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ​വ​രെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ആ​ദ​രി​ച്ചു. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ അ​യൂ​ബ് ഖാ​ൻ, രാ​കേ​ഷ് തു​ട​ങ്ങി​യ​വ​രെ​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് സേ​നാം​ഗ​മാ​ണ് അ​യൂ​ബ് ഖാ​ൻ. രാ​കേ​ഷ് ക്രൈം​ബ്രാ​ഞ്ചി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ർ​വീ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു​വ​രും ​രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലി​ന​ർ​ഹ​രാ​യ​ത്.
ച​ന്ത​പ്പ​ടി ശാ​ദി​മ​ഹ​ലി​ൽ പൊ​ന്നാ​നി ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ദു​ര​ന്ത നി​വാ​ര​ണ ശി​ൽ​പ​ശാ​ല​യി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ര​മാ​ദേ​വി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​ഒ ഷം​സു, ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷീ​നാ സു​ദേ​ശ​ൻ, റീ​ന പ്ര​കാ​ശ​ൻ, അ​ഷ​റ​ഫ് പ​റ​ന്പി​ൽ, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് എ​സ്.​എ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൗ​ണ്ട​നിയ​റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 23ന്

​മ​ല​പ്പു​റം: ജി​ല്ലാ മൗ​ണ്ട​നി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് 23 ന് ​പ​ന്ത​ല്ലൂ​രി​ൽ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ 21 ന​കം സെ​ക്ര​ട്ട​റി, സ്പോ​ർ​ട്സ് പ്ര​മോ​ഷ​ൻ അ​ക്കാ​ഡ​മി, മ​ഞ്ചേ​രി എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 23 ന് ​രാ​വി​ലെ 7.30 ന് ​പ​ന്ത​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 9495491697.