തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ക​ൽ​വീ​ട് സ്പീ​ക്ക​ർ നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Thursday, February 20, 2020 12:42 AM IST
മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ക​ൽ​വീ​ട് നാ​ളെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കിട്ട് 5.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം. ​ഉ​മ്മ​ർ എം.​എ​ൽ.​എ അ​ധ്യ​കക്ഷത വഹിക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-2020 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ക​ൽ​വീ​ട് നി​ർ​മി​ച്ച​ത്. വ​ണ്ടൂ​ർ -എ​ള​ങ്കൂ​ർ റോ​ഡി​ൽ ക​രി​ക്കാ​ട് അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മിച്ചത്. അ​ടു​ക്ക​ള​യും ഹാ​ളും ശൗ​ചാ​ല​യ​വും ചേ​ർ​ന്ന​താ​ണ് കെ​ട്ടി​ടം. പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച പ​ക​ൽ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ വി​നോ​ദ​ത്തി​നാ​യി ടെ​ലി​വി​ഷ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ​ക​ൽ വീ​ടാ​ണി​ത്. ആ​ദ്യ​ത്തെ പ​ക​ൽ​വീ​ട് കാ​ര​ക്കു​ന്ന് ജം​ഗ്ഷ​നി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.