വ​ഴി​ക്ക​ട​വ് ചെ​ക്ക്പോ​സ്റ്റി​ൽ വ​ൻ​ ല​ഹ​രി വേ​ട്ട
Thursday, February 20, 2020 12:41 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വ​ൻ ല​ഹ​രി വേ​ട്ട. മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ, ക​ഞ്ചാ​വ് എ​ന്നി​വ ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളു​രു​വി​ൽ നി​ന്നും ബൈ​ക്ക് മാ​ർ​ഗം നാ​ടു​കാ​ണി​ച്ചു​രം വ​ഴി ജി​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന തി​രൂ​ർ ഇ​രി​ങ്ങാ​വൂ​ർ പാ​ല​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ(21), തി​രൂ​ര​ങ്ങാ​ടി പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി വ​ലി​യ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ജ് (22) എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗ്സ​ട​ക്ക​മു​ള്ള ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. മു​പ്പ​ത് എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളും, എംഡിഎംഎ ടാ​ബ്ല​റ്റ് ടൈ​പ്പും, ക്രി​സ്ട​ൽ ടൈ​പ്പും, ഇ​രു​പ​ത്തി​യ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ.​വി​നോ​ദും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളി​ൽ നി​ന്നും മാ​ര​ക ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.
അ​ര​ഗ്രാ​മോ​ളം വ​രു​ന്ന എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. അ​ൻ​പ​തി​നാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് പി​ടി​കൂ​ടി​യ എം​ഡി​എം​എ മൈ​സൂ​രി​ൽ നി​ന്നു​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള മൊ​ഴി. അ​ടു​ത്ത ദി​വ​സം തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഡി​ജെ പാ​ർ​ട്ടി​യി​ലേ​ക്കാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ബം​ഗ​ളു​രു​വി​ൽ ബി​കോം വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ മു​ൻ​പും ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
ആ​ർ​മി​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​നും ബി​ടെ​ക് ബി​രു​ദ​ധാ​രി​യു​മാ​യ ശ്രീ​രാ​ജ് എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​പ്പ​ന​ക്കാ​രു​മാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ണി​ജ്യ അ​ള​വി​ലു​ള്ള​തി​നാ​ൽ പ്ര​തി​ക​ളെ മ​ഞ്ചേ​രി സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​അ​ബ്ദു​ൽ വ​ഹാ​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൽ ബാ​ബു, ഷ​ബീ​ർ മൈ​ത്ര, വി.​ലി​ജി​ൻ, റെ​ജി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.