തൊ​ഴി​ൽ പ്ര​ശ്നം: സ​മ​രം ഒത്തുതീർന്നു
Thursday, February 20, 2020 12:41 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ആ​ർ​ത്ത​ല എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ന​ട​ത്തി​യ പ​ന്ത​ൽ കെ​ട്ടി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ചൊ​വാ​ഴ്ച്ച രാ​ത്രി 10ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്മെ​ന്‍റും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ത​ദ്ദേ​ശീ​യ തൊ​ഴി​ലാ​ളി​ക​ളെ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക്കാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ർ​ത്ത​ല എ​സ്റ്റേ​റ്റി​ലെ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ത​ഴ​ഞ്ഞ് ഇ​ത​ര​ജി​ല്ല​ക്കാ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജ് പ​രി​ധി​യി​ലെ 200ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ സ​മ​ര​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച എ​സ്റ്റേ​റ്റി​ന് മു​ന്നി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ന്ത​ൽ കെ​ട്ടി​യു​ള്ള സ​മ​രം തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.
ത ു​ട​ർ​ന്ന് തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും, മാ​നേ​ജ്മെ​ന്‍റും പെ​രി​ന്ത​ൽ​മ​ണ്ണ ഡി ​വൈ​എ​സ്പി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക്ക് ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പെ​ടു​ത്തും എ​ന്ന ധാ​ര​ണ​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​വി​ലു​ള്ള അ​മി​ത കൂ​ലി​യി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ൽ എ​സ്റ്റേ​റ്റി​ലെ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി പു​ന​രാ​രം​ഭി​ക്കും.