പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Thursday, February 20, 2020 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ജൂ​ബി​ലി റോ​ഡി​ലെ ബേ​ക്ക​റി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ സൂ​ക്ഷി​ച്ച പു​റ​ന്തോ​ട് പൊ​ട്ടി​യ​തും കേ​ടാ​യ​തും പു​ഴു​വ​രി​ക്കു​ന്ന​തും ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ 260 കോ​ഴി​മു​ട്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
ബേ​ക്ക​റി പ​ല​ഹാ​ര നി​ർ​മാ​ണ​ത്തി​നു ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത കോ​ഴി മു​ട്ട​ക​ൾ ന​ഗ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു ചി​ല ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഹാ​നി​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​ണി​ത്. ഇ​ത്ത​രം മു​ട്ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​നെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി. സ്ഥാ​പ​നം അ​ട​ച്ച് പൂ​ട്ടു​ക​യും മ​റ്റു ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ ശ​ക്ത​മാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൾ സ​ജീം അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.