ശീ​ത​ള​പാ​നീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Thursday, February 20, 2020 12:41 AM IST
എ​ട​പ്പാ​ൾ: വേ​ന​ൽ ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശീ​ത​ള​പാ​നീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ശീ​ത​ള​പാ​നീ​യ കേ​ന്ദ്ര​ങ്ങ​ൾ, ക​രി​ന്പി​ൻ ജ്യൂ​സ് ക​ട​ക​ൾ, സോ​ഡാ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ത​വ​നൂ​ർ, മ​റ​വ​ഞ്ചേ​രി, തൃ​ക്ക​ണാ​പു​രം, മി​നി പ​ന്പ ഹൈ​വേ ഓ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​
പാ​നീ​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ള്ള വെ​ള്ളം, ഐ​സ്, ഉ​ല്പ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കു​ടി​വെ​ള്ള, വ്യ​ക്തി​പ​രി​സ​ര ശു​ചി​തം ക​ർ​ശ​ന​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​വ​രു​ടെ കി​ണ​റു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കു​ക​യും ചെ​യ്തു. ഹെ​ൽ​ത്തി കേ​ര​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി.​ആ​ർ.ശി​വ​പ്ര​സാ​ദ്, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, പി.​വി സ​ക്കീ​ർ ഹു​സൈ​ൻ, കെ.​പി.കൃ​ഷ്ണ​കു​മാ​ർ, പി. ​മേ​ഖ​ല എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.