മി​നി സി​വി​ൽ സ​റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‌
Thursday, February 20, 2020 12:41 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്നു. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. നാ​ലു നി​ല​ക​ളി​ൽ പൂ​ർ​ത്തി​യാ​കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ക​ഴി​യു​ന്ന​തോ​ടെ നി​ല​ന്പൂ​രി​ലെ വാ​ട​കക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക്ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു കെ​ട്ടി​ട​ത്തി​ൽ വ​രും.

നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ട് ഗ​വ.​ഐ​ടി​ഐ​ക്ക് സ​മീ​പ​മാ​ണ് പു​തി​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സ്, താ​ലൂ​ക്കോ​ഫീ​സ് എ​ന്നി​വ​യും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​ക്കു​ള്ള സ്ഥ​ല​വും ഇ​തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​യി​ന്‍റി​ങ് പ്ര​വ​ർ​ത്തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

നി​ല​ന്പൂ​രി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​പ​തോ​ളം ഓ​ഫീ​സു​ക​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി റ​വ​ന്യു വ​കു​പ്പ് സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

സ​ബ് ട്ര​ഷ​റി, നി​കു​തി, സ​ർ​വേ ഓ​ഫീ​സ്, എ​ഇ​ഒ., ഐ​ടി​ഡി​പി, എ​ക്സൈ​സ് സ​ർ​ക്കി​ൾ ആ​ൻ​ഡ് റെ​യ്ഞ്ച് ഓ​ഫീ​സു​ക​ൾ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ലേ​ബ​ർ ഓ​ഫീ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ളെ ഓ​ഫീ​സ്, സ​ബ് റ​ജി​സ്ട്രാ​ർ, താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സും റെ​ക്കോ​ർ​ഡ് റൂ​മും, താ​ലൂ​ക്ക് എം​പ്ളോ​യ്മെ​ന്‍റ് ഓ​ഫീ​സ്, ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ്, ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ കാ​ന്‍റീ​ൻ എ​ന്നി​വ​ക്ക് വേ​ണ്ടി​യു​ള്ള ശി​പാ​ർ​ശ​യാ​ണ് സ​ർ​ക്കാ​രി​ലേ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​വ അ​നു​വ​ദി​ച്ചു ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ത​ത് ഓ​ഫീ​സു​ക​ൾ​ക്കാ​യി ന​ൽ​കും.