ട്രെ​യി​ൻ ത​ട്ടി മരിച്ചു
Wednesday, February 19, 2020 10:14 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ട്രെ​യി​ൻ ത​ട്ടി യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ചെ​ന്പ്ര​ശേ​രി ഈ​സ്റ്റി​ലെ പ​രേ​ത​നാ​യ വ​ട​ക്ക​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ്യു​ദീ​ൻ സ​ഖാ​ഫി (മോ​യി​ൻ​കു​ട്ടി -40) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ തൊ​ടി​യ​പ്പു​ല​ത്തി​ന​ടു​ത്ത് ആ​ക്കു​ന്പാ​റി​ലാ​ണ് സം​ഭ​വം. ജോ​ലി സ്ഥ​ല​മാ​യ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി വീ​ട്ടി​ൽ നി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ടെ ഷൊ​ർ​ണൂ​ർ - നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ പി​റ​കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൊ​ബൈ​ൽ ഇ​യ​ർ​ഫോ​ണ്‍ ചെ​വി​യി​ൽ വ​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ട്രെ​യി​ൻ വ​രു​ന്ന ശ​ബ്ദം കേ​ൾ​ക്കാ​തെ പോ​യെ​തെ​ന്നാ​ണ് നി​ഗ​മ​നം. പാ​ള​ത്തി​ലൂ​ടെ ഇ​രു​പ​ത് മീ​റ്റ​റോ​ളം മു​ന്നോ​ട്ടു പോ​യ​തി​നു ശേ​ഷ​മാ​ണ് ട്രെ​യി​ൻ നി​ർ​ത്താ​നാ​യ​ത്.

ഭാ​ര്യ:​റം​ല​ത്ത്. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ബാ​സ്വി​ത്, ഫാ​ത്തി​മ റൈ​ഹാ​ന, ഫ​ർ​ഹ ഫാ​ത്തി​മ, നൂ​റ. മാ​താ​വ്: ഇ​ല്ലി​ക്ക​ൽ ഫാ​ത്തി​മ. കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ചെ​ന്പ്ര​ശ​രി ഈ​സ്റ്റ് ജു​മു​അ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.