പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, February 19, 2020 10:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. ധ​ർ​മ​പു​രി തൊ​പ്പൂ​രു മാ​രി​യ​മ്മ​ൻ കോ​വി​ൽ സ്വാ​മി​ക​ണ്ണി​ന്‍റെ മ​ക​ൻ യൂ​സ​ഫ് (ര​വി-40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​നു സ​മീ​പം ത​ട​യ​ണ​ക്ക് താ​ഴെ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​യാ​ളെ കാ​ണാ​താ​യ​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം
ക​ണ്ടെ​ടു​ത്ത​ത്.

സ്ഥ​ല​ത്തെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പു​ലാ​മ​ന്തോ​ളും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റും ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല .