അ​ഞ്ചു​കു​ടും​ബ​ങ്ങള്‌ക്ക് വീടിന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Wednesday, February 19, 2020 1:01 AM IST
മ​ന്പാ​ട്: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ വി ​ഗാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ഹൃ​ദ​യ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ് എ​റ​ണാ​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സ്റ്റാ​ന്‍റ് വി​ത്ത് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മ​ന്പാ​ട് ടീ​ക്ക് ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്ക് നി​ർ​വ​ഹി​ച്ചു.
പ്രള​യ​ബാ​ധി​ത​ർ​ക്ക് കേ​വ​ലം 65 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാണ് വി ​ഗാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​തോ​ടെ സ​ഹൃ​ദ​യ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ് എ​റ​ണാ​കു​ളം വീട് നി​ർ​മി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി ​ഗാ​ർ​ഡി​നും സ​ഹൃ​ദ​യ സൊ​സൈ​റ്റി​ക്കും കാ​ര്യ​ക്ഷ​മ​ത​യോ​ടെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി മു​ൻ നി​ര​യി​ൽ നി​ന്ന പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫി​സ​ർ സു​നി​ൽ രാ​ജ​നെ​യും ക​ള​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു. ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ​യാ​ണ് അ​ഞ്ചു വീ​ടു​ക​ൾ. ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും വി ​ഗാ​ർ​ഡി​ന്‍റെ സൂ​ര്യ​റാ​ന്ത​ലു​ക​ളും ഓ​രോ മാ​വി​ൻ​തൈ​ക​ളും ക​ള​ക്ട​ർ ഇ​തോ​ടൊ​പ്പം കൈ​മാ​റി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ ചെ​റു​പി​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ്ബ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, വി ​ഗാ​ർ​ഡ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, മ​ന്പാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡെ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, അം​ഗ​ങ്ങ​ളാ​യ പി.​ടി.​ഉ​മൈ​മ​ത്ത്, ബി​ജു ക​ള​പ്പു​ര​ക്ക​ൽ, എം.​ടി.​അ​ഹ​മ്മ​ദ്., ബു​ഷ്റ പാ​ലാ​ട​ൻ, വി.​ടി.​നാ​സ​ർ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​സു​നി​ൽ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.