പ്ര​ള​യ​ത്തി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ വീ​ട് ഉ​യ​ർ​ത്തു​ന്നു
Wednesday, February 19, 2020 1:01 AM IST
എ​ട​ക്ക​ര: ഒ​രു പോ​റ​ൽ​പോ​ലു​മേ​ൽ​ക്കാ​തെ വീ​ട് ഉ​യ​ർ​ത്തു​ന്ന​ത് മ​ല​യോ​ര ജ​ന​ത​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ലി​താ എ​ട​ക്ക​ര​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വീ​ട് ഏ​താ​നും അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി സ്ഥാ​പി​ക്കു​ന്നു. എ​ട​ക്ക​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് മു​ന്പി​ലു​ള്ള വാ​ദ്യാ​ർ​മ​ഠ​ത്തി​ൽ രാ​ജ​ന്‍റെ കോ​ണ്‍​ക്രീ​റ്റ് വീ​ടാ​ണ് ത​റ​നി​ര​പ്പി​ൽ നി​ന്നും മൂ​ന്ന​ടി ഉ​യ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വീ​ട്ടി​ലേ​ക്ക് ചെ​ളി​വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട് അ​ൽ​പ​മൊ​ന്ന് ഉ​യ​ർ​ത്താ​ൻ രാ​ജ​ൻ ആ​ലോ​ചി​ച്ച​ത്.
അ​ങ്ങി​നെ ഹ​രി​യാ​ന​ക്കാ​രാ​യ ഹൗ​സ് ലി​ഫ്റ്റി​ങ് സ​ർ​വീ​സ് ക​ന്പ​നി​യെ സ​മീ​പി​ച്ചു. ച​തു​ര​ശ്ര അ​ടി​ക്ക് 250 രൂ​പ നി​ര​ക്കി​ൽ 1450 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടി​ന്‍റെ പ്ര​വ​ർ​ത്തി ഇ​വ​ർ ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്നാം തി​യ​തി​യാ​ണ് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച​ത്.
ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വ​യ​റി​ങ്, പ്ല​ന്പി​ങ്, വാ​തി​ൽ, ജ​ന​ൽ എ​ന്നി​വ​യൊ​ന്നും അ​ഴി​ച്ച് മാ​റ്റാ​തെ​യാ​ണ് പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​ത്. പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​തും. വെ​ള്ളം ക​യ​റു​ന്ന​തു​പോ​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ന​ല്ലൊ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​മെ​ന്ന​തും പു​തി​യ വീ​ട് വെ​ക്കു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വ് കു​റ​വു​മാ​ണ് ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ഗു​ണം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കും. മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന വീ​ട് ഉ​യ​ർ​ത്ത​ൽ പ്ര​വ​ർ​ത്തി കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ട​ക്ക​ര​യി​ലെ രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.