സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്നു
Wednesday, February 19, 2020 1:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത പ്ലാ​നി​ങ് മു​ഖാ​ന്ത​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കൂ​ട്ടി​ല​ങ്ങാ​ടി, പു​ഴ​ക്കാ​ട്ടി​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​ക​ളി​ലും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം ഏ​റ്റെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സ​ർ​വേ ചെ​യ്യു​ന്ന​ത്.
ഈ ​സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ ​വി​ഭാ​ഗ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മേ വ​രു​ന്ന അ​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തെ ല​ക്ഷ്യ​മാ​ക്കി ന​ട​ക്കു​ന്ന ഈ ​സ​ർ​വേ​യ്ക്ക് സി​എ​എ, എ​ൻ​ആ​ർ​ആ​ർ, എ​ൻ​ആ​ർ​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ലെ​ന്നും സ​ർ​വേ​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളോ, ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.