ട്രൈ​ബ​ൽ യൂ​ത്ത് ക്രി​ക്ക​റ്റ്
Wednesday, February 19, 2020 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​പ്ന​ക്കൂ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ’ട്രൈ​ബ​ൽ യൂ​ത്ത് ക്രി​ക്ക​റ്റ്’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഈ​മാ​സം 27, 28 തി​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ​വ.​പോ​ളി​ടെ​ക്നി​ക് ഗ്രൗ​ണ്ടി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. 27ന് ​രാ​വി​ലെ ഒ​ൻ​പ​തി​നു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​ര​വി, ഉ​പ്പു​ന്ത​റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 27ന് ​വൈ​കി​ട്ട് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
ഒ.​കേ​ശ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ബ്ദു​ൾ ക​രീം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഹ​രി​ദാ​സ്, എം​പി​സി​എ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഹു​സൈ​ൻ, എം​പി​സി​എ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് സ്വ​പ്ന​ക്കൂ​ട് സെ​ക്ര​ട്ട​റി പി.​ബി.​ഹാ​രി​സും പ്ര​സി​ഡ​ന്‍റ് ര​മ​ണി നാ​യ​രും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ദ്ധാ​ർ​ത്ഥ്, അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.