മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: ഡി​വൈ​എ​ഫ​ഐ
Wednesday, February 19, 2020 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ​ന്പ് ഓ​പ്പ​റ്റേ​ർ​മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ടി​വെ​ള്ള​ത്തി​ന്‍റെ വി​ത​ര​ണം ഏ​താ​നും നാ​ളു​ക​ളാ​യി താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​ണ്. മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങാ​ട്ട്, മൂ​ർ​ക്ക​നാ​ട്, കൊ​ള​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കു​ടി വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ​ന്പ് ഓ​പ്പ​റ്റേ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​പു​രം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.
ഡി​വൈ​എ​ഫ്ഐ കൊ​ള​ത്തൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ടി. നൗ​ഫ​ൽ, ട്ര​ഷ​റ​ർ പി. ​അ​ജി​ഷ്, പി. ​ശ​രീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ച​ക്ര​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ചെ​യ്യാ​മെ​ന്നും പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി.