മും​ബൈ​യി​ൽ തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ നി​ല​ന്പൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Tuesday, February 18, 2020 10:25 PM IST
നി​ല​ന്പൂ​ർ: മും​ബൈ​യി​ൽ തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ നി​ല​ന്പൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. തി​രു​വാ​ലി വി​ഇ​ഒ ആ​യ നി​ല​ന്പൂ​ർ ഡി​പ്പോ ചേ​ല​പ്പൊ​യി​ൽ ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (47) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​റാ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം.
പോ​ത്തു​ക​ൽ, ക​രു​ളാ​യി, അ​മ​ര​ന്പ​ലം, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ഇ​ഒ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​മാ​ന മാ​ർ​ഗം ക​രി​പ്പൂ​രി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം രാ​ത്രി 12 ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് മു​ക്ക​ട്ട വ​ലി​യ ജു​മാ മ​സ്ജി​ദ് ക​ബ​റ​സ്ഥാ​ന​ത്തി​ൽ ക​ബ​റ​ട​ക്കി. ഭാ​ര്യ: ഉ​മ്മു​കു​ൽ​സു. മ​ക്ക​ൾ: സി​ദാ​ൻ, ലി​സ്ന, സി​ദ​ൽ.