അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ നാ​ളെ
Monday, February 17, 2020 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30 ന് ​മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബിഎ​ഡ്, എംബിഎ, ബിഎ​എ​ൽ​എ​ൽ.ബി. എ​ന്നീ റ​ഗു​ല​ർ കോ​ഴ്സു​ക​ളെ കു​റി​ച്ചും എം.കോം, ബി​കോം, ബി​എ​സ്​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്​സി വി​വി​ധ പി​ജി ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ഡി​സ്റ്റ​ൻ​സ് കോ​ഴ്സു​ക​ളെ കു​റി​ച്ചും പ്ര​മു​ഖ​ർ ക്ലാ​സെ​ടു​ക്കും. പ്ല​സ്ടൂ/​ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 8891117177, 9142111466.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നു 35 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കൊ​ന്പാ​ക്ക​ൽ​കു​ന്ന് തെ​യ്യോ​ട്ടു​ചി​റ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ, സ്റ്റാ​ന്‍ഡിം​ഗ് ചെ​യ​ർ​മാ​ൻ പി.​ടി.​ഹൈ​ദ്ര​സ് ഹാ​ജി, ബ്ലോ​ക്ക് മെം​ബ​ർ കെ.​കെ. ജാ​ഫ​ർ, വി.​പി റ​ഷീ​ദ് , മെ​ംബർ അ​ഫ്സ​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.