നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വ​ക​ര​ണം
Monday, February 17, 2020 12:45 AM IST
നി​ല​ന്പൂ​ർ: ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ ന​യി​ക്കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ​യോ​ഗം ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വി​ല​ക്ക​യ​റ്റ​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈയി​ൽ പ​ണ​മെ​ത്തി​ക്ക​ണം. എ​ന്നാ​ൽ സ​ർ​ക്കാ​ർ വ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​സ്വാ​മി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം, എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ​ൻ.​എ. ക​രീം തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​എ്. മു​ഹ​മ്മ​ദ് ഹ​നീ​ഫ് നന്ദി പ്രസംഗം നടത്തി.
സെ​സ് കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കു​ക, പെ​ൻ​ഷ​ൻ തു​ക 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ഇ​എ​സ്ഐ ന​ട​പ്പാ​ക്കു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ജാ​ഥ. നടത്തുന്നത്. തൊ​ഴി​ലി​ല്ല എ​ന്നു മാ​ത്ര​മ​ല്ല തൊ​ഴി​ലി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ക്ഷേ​മ​നി​ധി നി​യ​മ​പ്ര​കാ​രം പി​രി​ച്ചെ​ടു​ക്കേ​ണ്ട ഒ​രു ശ​ത​മാ​നം സെ​സ് പി​രി​ച്ചെ​ടു​ക്കു​ന്നില്ല.
ഇ​ത് ഏ​താ​ണ്ട് 12,000 കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. ഈ ​തു​ക പി​രി​ച്ചെ​ടു​ത്ത് നി​ധി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.