പ​ടി​ഞ്ഞാ​റേ​ക്ക​ര ഗോ​മു​ഖം പു​ഴ​യോ​ര റോ​ഡ് മന്ത്രി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, February 17, 2020 12:43 AM IST
തി​രൂ​ർ: സം​സ്ഥാ​ന ഹാ​ർ​ബ​ർ എ​ൻ​ജി​നിയ​റിം​ഗ് വ​കു​പ്പ് 41.2 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പ​ടി​ഞ്ഞാ​റേ​ക്ക​ര ഗോ​മു​ഖം പു​ഴ​യോ​ര റോ​ഡ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത് സൗ​ദ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗം കൂ​ട്ടാ​യി ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി അ​ബ്ദു​ൾ ഷു​ക്കൂ​ർ, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി സു​ധാ​ക​ര​ൻ, മെം​ബ​ർ​മാ​രാ​യ സി.​പി ഹം​സ​ക്കോ​യ, നി​ഷാ ക​റു​ക​യി​ൽ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം.​മു​ജീ​ബ് റ​ഹ്മാ​ൻ, കേ​ര​ള മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ കെ.​വി.​എം ഹ​നീ​ഫ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.