ബേ​ധ​വ​ത്ക​ര​ണം ന​ൽ​കി
Monday, February 17, 2020 12:43 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ക​വ​ള​മു​ക്ക​ട്ട കു​ടും​ബ​ശ്രീ​യും ആ​രോ​ഗ്യ ശു​ചി​ത്വ ക​മ്മ​റ്റി​യും ചേ​ർ​ന്നു പ്ര​ഥ​മ ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഗ്രേ​ഡ് എ​സ്ഐ ഒ.​കെ വേ​ണു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ടി​യ​ന്ത ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. ക​വ​ള​മു​ക്ക​ട്ട വി​ശ്വ​പ്ര​ഭ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നീ​ഷ് ചാ​ക്കോ ക്ലാ​സെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ബാ​ല​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ദി​നേ​ശ്, വാ​ർ​ഡ് അം​ഗം അ​നീ​ഷ് ക​വ​ള മു​ക്ക​ട്ട തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ട്രോ​മാ കെ​യ​ർ പൂ​ക്കോ​ട്ടും​പാ​ടം അം​ഗ​ങ്ങ​ളാ​യ സൈ​ജ​ൽ, വി​നീ​ഷ്, മ​ണി​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ഥ​മ ശു​ശ്രൂ​ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ബൈ​ജു കി​ഴ​ക്കേ​തി​ൽ, സാ​ജി​ത, ഷൈ​ല​ജ ,വി.​ടി.​അ​ബ്ദു​ള്ള, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വ​നി​ത​ക​ൾ തു​ട​ങ്ങി നൂ​റോ​ളം പേ​ർ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.