പാ​ട്ടു​പാ​ടി പു​തി​യ​ക​ള​ത്തെ നാ​ട്ടു​കാ​ർ
Monday, February 17, 2020 12:43 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​ടു​ത്തി​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ന്നാ​ണ് പു​തി​യ​ക​ള​ത്തെ പാ​ട്ടു​കാ​രാ​യ നി​ര​വ​ധി പേ​രെ ഒ​രു ഗ്രാ​മം തി​രി​ച്ച​റി​യു​ന്ന​ത്. ന​ന്നാ​യി പാ​ടു​ന്ന​വ​ർ. ക​ല്യാ​ണ ത​ലേ​ന്ന് ഇ​വ​രു​ടെ പ്ര​ക​ട​നം ക​ണ്ട​തോ​ടെ പു​തി​യ​ക​ള​ത്തെ ചി​ല​ർ രം​ഗ​ത്തി​റ​ങ്ങി.
ഒ​രു നാ​ട്ടി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പാ​ടാ​നാ​യി വേ​ദി​യൊ​രു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. പു​തി​യ​ക​ളം അ​ങ്ങാ​ടി​യി​ൽ ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ അ​വ​ർ പാ​ടി തി​മി​ർ​ത്തു .കു​ട്ടി​ക​ളും യു​വാ​ക്ക​ളും മു​തി​ർ​ന്ന​വും സ്ത്രീ​ക​ളു​മെ​ല്ലാം പാ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടി​ൽ മു​ഴു​വ​നും പാ​ട്ടാ​യി.
പ​രി​പാ​ടി വാ​ർ​ഡ് അം​ഗം പി.​എം ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​പ്പു​റ​ത്ത് ശി​വ​ശ​ങ്ക​ര​ൻ, കു​ന്നു​മ്മ​ൽ വി​ജ​യ​ൻ, ടി.​കെ.​രാ​മ​ൻ, എം.​സ​ജീ​വ്, എ​ൻ.​പ്ര​തീ​പ്, എ​ൻ.​ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ.​സു​ധീ​ഷ്, എ ​ശി​വ​രാ​മ​ൻ, എ. ​ബൈ​ജു, ടി.​കെ.​ഉ​ണ്ണി​ക്കു​ട്ട​ൻ, ടി.​കെ.​ശി​ൽ​പ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.