ക​വ​ള​പ്പാ​റ തോ​ടി​നു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ പു​ന​ർ​ജീ​വ​നം
Monday, February 17, 2020 12:43 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​വ​ള​പ്പാ​റ തോ​ട് വീ​ണ്ടെ​ടു​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ തോ​ടി​ന്‍റെ നീ​രൊ​ഴു​ക്ക് നി​ല​നി​ർ​ത്തി ഇ​രു​വ​ശ​വും കെ​ട്ടി സം​ര​ക്ഷി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ മി​ഷ​നും കൈ​കോ​ർ​ത്താ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കാ​ളി​കാ​വ് ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല, എം​ജി​എ​ൻ​ആ​ർ ഇ​ജി​എ​സ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​അ​ബ്ദു​ൾ അ​സീ​സ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
ക​വ​ള​പ്പാ​റ തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തോ​ടെ പ്ര​ള​യ​ത്തി​ൽ മ​ണ്ണു​മൂ​ടി​പ്പോ​യ നാ​ല് റി​സ​ർ​വോ​യ​റു​ക​ൾ സം​ര​ക്ഷി​ക്കാ​നാ​വു​മെ​ന്നും ഇ​തു ക​ർ​ഷ​ക​ർ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ൻ പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക ഭീ​തി​യോ​ടെ തോ​ടി​ന്‍റെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു പ​ദ്ധ​തി ആ​ശ്വാ​സ​മേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു ചേ​രു​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​സ്റ്റി​മേ​റ്റി​നു അം​ഗീ​കാ​രം ന​ൽ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ക​വ​ള​പ്പാ​റ, പാ​താ​ർ തു​ട​ങ്ങി മ​റ്റു പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു.