ക​ണ്ടെ​യ്ന​ർ ലോ​റി ഓ​ട്ടോ​ക​ളി​ലും കാ​റി​ലും ഇ​ടി​ച്ചു
Monday, February 17, 2020 12:43 AM IST
തേ​ഞ്ഞി​പ്പ​ലം: ക​ണ്ടെ​യ്ന​ർ ലോ​റി ഓ​ട്ടോ​ക​ളി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ദേ​ശീ​യ​പാ​ത താ​ഴെ​ചേ​ളാ​രി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോടെ​യാ​ണ് അ​പ​ക​ടം. മേ​ലെ​ചേ​ളാ​രി ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് മ​റ്റു മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്. താ​ഴെ ചേ​ളാ​രി ജി​ഡി​എ​സ് മാ​ളി​ൽ നി​ന്നു ദേ​ശീ​യ പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ലും കാ​റി​ലും മ​റ്റൊരു ഓ​ട്ടോ​യി​ലു​മാ​ണ് ലോ​റി​യി​ടി​ച്ച​ത്. കൊ​ച്ചി​യി​ലേ​ക്കു പോ​കു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ആ​ർ​ക്കും കാ​ര്യ​മാ​യ പ​രു​ക്കു​ക​ളി​ല്ല. അ​പ​ക​ട​ത്തി​ൽ ര​ണ്ടു ഓ​ട്ടോ​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.