കൊ​റോ​ണ: 42 പേ​ർ​ക്കു രോ​ഗ​ബാ​ധ​യി​ല്ല; ആ​രോ​ഗ്യ​ജാ​ഗ്ര​ത തു​ട​രു​ന്നു
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ്ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 42 പേ​ർ​ക്കു രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ആ​രോ​ഗ്യ വ​കു​പ്പു സ്ഥി​രീ​ക​രി​ച്ചു. 44 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം മാ​ത്ര​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

വൈ​റ​സ്ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച 17 പേ​രെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. രോ​ഗ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ര​ട​ക്കം 444 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 191 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​ത്. ജി​ല്ല​യി​ലി​പ്പോ​ൾ 253 പേ​രാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലു​ള്ള​ത്. 252 പേ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു.

ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ​ക്കെ​ല്ലാം പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ചൈ​ന​യു​ൾ​പ്പെ​ടെ വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കം ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഇ​ന്ന​ലെ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ ജി​ല്ലാ​ത​ല കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ സ​മി​തി വി​ല​യി​രു​ത്തി.

രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 0483 2737858, 0483 2737857. കോ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം. 9383464212 എ​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ൽ വാ​ട്സാ​പ്പ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.