ര​ശ്മി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ര​ശ്മി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം തി​ര​ക്ക​ഥാ​കൃ​ത്ത് പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ഒ​ന്നി​ക്കാ​നും വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​നും സ​ർ​ഗാ​ത്മ​ക​ത ഉ​യ​ർ​ത്തു​ന്ന ച​ല​ച്ചി​ത്ര ഭാ​ഷ്യം പ്ര​ധാ​ന​മാ​ണെ​ന്നും അ​വ​യാ​ണ് ര​ശ്മി ഉ​ൾ​പ്പ​ടെ​യു​ള്ള ഫി​ലിം സൊ​സൈ​റ്റി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ശ്മി പ്ര​സി​ഡ​ന്‍റ് മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.

സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ പ്ര​ദ​ർ​ശി​പ്പി​ച്ച ടെ​ൽ അ​വീ​വ് ഓ​ണ്‍ ഫ​യ​ർ, അ​നു​ഭ​വ് സി​ന്ഹ​യു​ടെ ആ​ർ​ട്ടി​ക്കി​ൾ-15, സ​ന്ദീ​പ് ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ ഡ​യ​റി ഓ​ഫ് ആ​ൻ ഒൗ​ട്ട്സൈ​ഡ​ർ, ചൈ​നീ​സ് സി​നി​മ​യാ​യ ബ​ലൂ​ണ്‍ തു​ട​ങ്ങി രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ 12 ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഫി​ലിം സൊ​സൈ​റ്റി ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജി.​മോ​ഹ​ൻ​കു​മാ​ർ, സ​മ​ദ് മ​ങ്ക​ട, പി.​കെ.​മു​ര​ളീ​ധ​ര​ൻ, കെ.​സു​ന്ദ​ര​രാ​ജ​ൻ, പ്ര​കാ​ശ് ശ്രീ​ധ​ർ, അ​നി​ൽ കു​റു​പ്പ​ൻ, എ.​കെ.​കൃ​ഷ്ണ​പ്ര​ദീ​പ്, എം.​എ.​ല​ത്തീ​ഫ്, ഡോ.​എ​സ്.​സ​ഞ്ജ​യ്, ആ​ശ ക​ല്ലു​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.