ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി
Sunday, February 16, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ പ്ര​ള​യ ദു​ര​ന്ത​വും വ​ര​ൾ​ച്ച​യും മ​റ്റു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും നേ​രി​ടാ​ൻ മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ചേ​ർ​ന്ന ദു​ര​ന്ത​നി​വാ​ര​ണ വി​ക​സ​ന സെ​മി​നാ​ർ രൂ​പം ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം സ്ഥി​ര​മാ​യി പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ പു​ഷ്പ​ഗി​രി പാ​ടം, ശി​ഫാ കോ​ള​നി, മാ​ന​ത്ത് മം​ഗ​ലം ബൈ​പ്പാ​സ് എ​ന്നീ മേ​ഖ​ല​യി​ലു​ള്ള തോ​ടു​ക​ളാ​യ കോ​ര​ക്കു​ളം മു​ത​ൽ ക​ല്ലു​വ​ര​ന്പ് വ​രെ​യു​ള്ള തോ​ടും, ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ ന​ന്പ്യാ​റ​പ്പ​ടി വ​രെ​യു​ള്ള തോ​ടും ആ​ഴം വ​ർ​ദ്ധി​പ്പി​ച്ച് ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി 50 ല​ക്ഷം ഈ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തും. തു​ട​ർ​ന്നു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഈ ​തോ​ടു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കും. വെ​ള്ളം പ​ര​മാ​വ​ധി ഒ​ഴു​കാ​തെ സം​ര​ക്ഷി​ക്കാ​നാ​യി മം​ഗ​ലം​കു​ളം, ചോ​ല​ക്കു​ളം, പാ​ട​ത്തെ​ക്കു​ളം, ആ​ഞ്ഞു​ള്ളി​ച്ചി​റ, കൈ​ത​ക്കു​ളം, എ​ന്നി​വ ന​വീ​ക​രി​ക്കാ​നാ​യി ഒ​രു കോ​ടി രൂ​പ​യും, വി​വി​ധ മേ​ഖ​ല​യി​ൽ, ത​ട​യ​ണ, ക​ൾ​വ​ർ​ട്ട് മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും ന​വീ​ക​രി​ക്കാ​നു​മാ​യി ഒ​രു കോ​ടി രൂ​പ​യും പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ജ​ല​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​യു​ന്ന ത​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രാ​യി ശ​ക്ത​മാ​യ ബോ​ധ​വ​ൽ​ക​ര​ണ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പാ​ട​ശേ​ഖ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും പ​ര​മാ​വ​ധി നെ​ൽ​ക്കൃ​ഷി​യി​റ​ക്കു​ക​യും ചെ​യ്ത് ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മു​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം അ​താ​ത് പു​ര​യി​ട​ങ്ങ​ളി​ൽ ത​ന്നെ റീ​ചാ​ർ​ജ്ജ് ചെ​യ്ത് ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക വ​ഴി വെ​ള്ള​പ്പൊ​ക്കം ത​ട​യു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു കോ​ടി, വ​ര​ൾ​ച്ചാ നി​വാ​ര​ണ ബോ​ധ​വ​ൽ​ക്ക​ര​ണം, വ​ര​ൾ​ച്ചാ​ക്കാ​ല​ത്ത് അ​ടി​യ​ന്തി​ര​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം, അ​ടി​യ​ന്തി​ര പ്ര​ള​യ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​നം, മ​ര​ങ്ങ​ൾ വെ​ച്ചു പി​ടി​പ്പി​ക്ക​ൽ, എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 50 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​ക്ക് ക​ര​ട് രൂ​പം ന​ൽ​കി​യ​ത്. 18ന് ​ന​ട​ക്കു​ന്ന പ​ദ്ധ​തി ആ​സൂ​ത്ര​ണ വി​ക​സ​ന സെ​മി​നാ​റി​ൽ ഈ ​പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ​മാ​ക്കും. ദു​ര​ന്ത​നി​വാ​ര​ണ വി​ക​സ​ന സെ​മി​നാ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​യാ​യി. കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി വാ​പ്പു, മു​നി​സി​പ്പ​ൽ എ​ഞ്ചി​നീ​യ​ർ എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ബാ​ബു​രാ​ജ്, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ കെ.​തു​ള​സീ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി സ്വാ​ഗ​ത​വും പി.​ടി.​ശോ​ഭ​ന ന​ന്ദി​യും പ​റ​ഞ്ഞു.