വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Sunday, February 16, 2020 12:16 AM IST
മേ​ലാ​റ്റൂ​ർ:​ കീ​ഴാ​റ്റൂ​ർ കൊ​ണ്ടി​പ​റ​ന്പ് പ​ള്ളി പ​ടി​യി​ൽ സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു.​
പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ലം സ്വ​ദേ​ശി ക​ലം​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഹ​വാ​ദ് (22)നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച്ച പ​ക​ൽ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.
പൂ​പ്പ​ല​ത്തി​ൽ നി​ന്നും നി​ല​ന്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫു​ഹാ​ദ് കെഎ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഹ​വാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.