പൊ​ന്നാ​നിയിൽ 4.07 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് രൂ​പ​മാ​യി
Sunday, February 16, 2020 12:12 AM IST
എ​ട​പ്പാ​ൾ: പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന 4.07 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​ന്തി​മ രൂ​പ​മാ​യി. പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ൽ 1,40 കോ​ടി രൂ​പ, വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ 32.75 ല​ക്ഷം രൂ​പ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ ഉ​പ​പ​ദ്ധ​തി​യി​ൽ 31.50 ല​ക്ഷം രൂ​പ, വൃ​ദ്ധ​ർ,പാ​ലി​യേ​റ്റീ​വ് മേ​ഖ​ല​യി​ൽ 22.38 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 31.9 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും.

പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​തി​ന് ചേ​ർ​ന്ന വി​ക​സ​ന സെ​മി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.