രോ​ഗി​ക​ളു​ടെ സം​ഗ​മം
Sunday, February 16, 2020 12:12 AM IST
മ​ല​പ്പു​റം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കീ​ഴി​ലെ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ര​ക്ഷ പാ​ലി​യേ​റ്റീ​വ് ഈ ​മാ​സം 18ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് മേ​ൽ​മു​റി മ​ച്ചി​ങ്ങ​ൽ എം​എ​സ്എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കി​ട​പ്പ് രോ​ഗി​ക​ളു​ടെ സം​ഗ​മം ന​ട​ത്തു​ന്നു.

150 രോ​ഗി​ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്.​ജ​മീ​ല, പ​രി മ​ജീ​ദ്, സ​ലീം ബാ​പ്പു​ട്ടി, ഹാ​രി​സ് ആ​മി​യ​ൻ, മു​സ്ത​ഫ എ​ന്ന നാ​ണി പ​ങ്കെ​ടു​ത്തു.