പ​റ​യെ​ടു​പ്പ് മ​ഹോ​ത്സ​വം തു​ട​ങ്ങി
Saturday, February 15, 2020 12:20 AM IST
ആ​ന​മ​ങ്ങാ​ട്: ആ​ന​മ​ങ്ങാ​ട് ശ്രീ​കു​ന്നി​ൻ​മേ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​റ​യെ​ടു​പ്പ് മ​ഹോ​ത്സ​വ​ത്തി​നു ഭ​ക്തി സാ​ന്ദ്ര​മാ​യ തു​ട​ക്കം. മ​ണ്ണൂ​ർ ച​ന്ദ്ര​മോ​ഹ​ൻ വെ​ളി​ച്ച​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് മൂ​ന്നു ദി​വ​സ​ത്തെ പ​റ​യെ​ടു​പ്പ് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സം പു​ന്ന​ക്കോ​ട്, മ​ണ​ലാ​യ, മു​ഴ​ന്ന​മ​ണ്ണ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​റ​യെ​ടു​ത്ത​ത് ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്നു പു​ന്ന​ക്കോ​ട്, എ​ട​ത്ര,പാ​റ​ൽ, പ​രി​യാ​പു​രം, എ​ന്നി​വി​ട​ങ്ങ​ളി​ലും മൂ​ന്നാം ദി​വ​സ​മാ​യ നാ​ളെ ആ​ന​മ​ങ്ങാ​ട്, ചെ​ത്ത​നാ​കൂ​ർ​ശി ഭാ​ഗ​ങ്ങ​ളി​ലും ന​ട​ത്ത​പ്പെ​ടും. ക്ഷേ​ത്ര​ത്തി​ലെ നി​ത്യ​നി​ദാ​ന​ത്തി​നാ​യി ഭ​ക്ത ജ​ന​ങ്ങ​ൾ വ​ർ​ഷ​ത്തി​ൽ ഒ​രു പ​റ നെ​ല്ല് ന​ൽ​കു​ന്നു.
ഭ​ഗ​വ​തി​യു​ടെ പ്ര​തി​രൂ​പ​മാ​യ വെ​ളി​ച്ച​പ്പാ​ട് ഭ​ക്ത ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ അ​രി​യേ​റ് ന​ട​ത്തി നെ​ല്ല് ക്ഷേ​ത്ര​ത്തി​ലേ​ക്കു വ​ഴി​പാ​ട് വാ​ങ്ങു​ന്ന​താ​ണ് ച​ട​ങ്ങ്. 50 വ​ർ​ഷ​ത്തോ​ള​മാ​യി ക്ഷേ​ത്ര​ത്തി​ൽ പ​റ​യെ​ടു​പ്പ് ന​ട​ത്തി വ​രു​ന്നു.
ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പാ​ട്ട് താ​ല​പ്പൊ​ലി ആ​ഘോ​ഷം 22 മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു വ​രെ ന​ട​ക്കും.