നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷ​ണ ജാ​ഥ നാ​ളെ ജി​ല്ല​യി​ൽ
Saturday, February 15, 2020 12:20 AM IST
നി​ല​ന്പൂ​ർ: ബി​ൽ​ഡി​ങ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ ന​യി​ക്കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷ​ണ ജാ​ഥ നാളെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി വ​ർ​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ലി​ല്ലാ​യ്മ എ​ന്ന് മാ​ത്ര​മ​ല്ല തൊ​ഴി​ലി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മി​ല്ല.
തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ത​ക​ർ​ച്ച​യു​ടെ വ​ക്കിലാ​ണ്. 60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ അ​ൽ​പ്പം ആ​ശ്വാ​സം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ ന​ൽ​കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ക്ഷേ​മ​നി​ധി നി​യ​മ​പ്ര​കാരം പി​രി​ച്ചെ​ടു​ക്കേ​ണ്ട ഒ​രു ശ​ത​മാ​നം സെ​സ് പി​രി​ച്ചെ​ടു​ക്കു​ന്നു​മി​ല്ല.
ഇ​ത് ഏ​താ​ണ്ട് 12,000 കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. ഈ ​തു​ക പി​രി​ച്ചെ​ടു​ത്ത് നി​ധി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​മു​ണ്ട്. എന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ഥ ന​യി​ക്കു​ന്ന​ത്. ജീ​പ്പ് ജാ​ഥ നാളെ രാ​വി​ലെ ഒ​ൻ​പ​തി​ന് വ​ള്ളി​ക്കു​ന്നി​ലെ അ​ത്താ​ണി​ക്ക​ലി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
10 മ​ണി​ക്ക് വാ​ഴ​ക്കാ​ടെ​ത്തു​ന്ന ജാ​ഥ് വി.​എ​സ്.​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. 11 മ​ണി​ക്ക് അ​രീ​ക്കോ​ട് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീ​മും 12.30-ന് ​നി​ല​ന്പൂ​രി​ലെ​ത്തു​ന്ന ജാ​ഥ ആ​ര്യാ​ട​ൻ മു​ഷ​മ്മ​ദും ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്ന് മ​ണി​ക്ക് തി​രു​വാ​ലി​യി​ൽ എ.​പി.​അ​നി​ൽ കു​മാർ എം​എ​ൽ​എ​യും നാ​ലു​മ​ണി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ ആ​ക്ക​പ്പ​റ​ന്പി​ൽ ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി​യും അ​ഞ്ച​ര​ക്ക് എ​ട​പ്പാ​ളി​ലെ സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ്. ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ടി.​അ​ജ​യ്മോ​ഹ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ക​രീം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ജാ​ഥ​യെ അ​നു​ഗ​മി​ക്കും. നി​ല​ന്പൂ​രി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സംസ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​ക​രീം, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.