കെഎ​സ്ആ​ർ​ടി​ഇ സം​സ്ഥാ​ന ജാ​ഥ​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം
Saturday, February 15, 2020 12:19 AM IST
നി​ല​ന്പൂ​ർ: റൂ​ട്ട് പെ​ർ​മി​റ്റു​ക​ളു​ടെ കു​ത്ത​ക​വ​ത്ക​ര​ണ​ത്തി​നെ​തി​രെ കെഎ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സം​സ്ഥാ​ന പ്ര​ച​ര​ണ ജാ​ഥ​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ​അ​തി​ജീ​വ​ന​ത്തി​നാ​യി അ​ണി ചേ​രു​ക എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് നാ​ലി​ന് ന​ട​ത്തു​ന്ന രാ​ജ് ഭ​വ​ൻ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​സ്ഥാ​ന ജാ​ഥ.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കൃ​ഷ്ണ​നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്. ജാ​ഥ കാ​സ​ർ​കോ​ട് നി​ന്നു​മാ​ണ് ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 
സിഐ​ടിയു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഇ.​പ​ദ്മാ​ക്ഷ​ൻ ജാ​ഥ​യു​ടെ സ്വീ​ക​ര​ണ യോ​ഗം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വേ​ദ​വ്യാ​സ​ൻ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാം​ഗ​ങ്ങ​ളാ​യ സു​ജി​ത് സോ​മ​ൻ, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​എ.​ജോ​ജോ, ആ​ർ.​ഹ​രി​ദാ​സ്, പി.​അ​ഷ​റ​ഫ,് വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ  കെ. ​സ​ന്തോ​ഷ്, ജോ​ർ​ജ് കെ.​ആ​ന്‍റ​ണി, കെ.​മോ​ഹ​ന​ൻ, ഡി.​വെ​ങ്കി​ടേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ സി.​കെ.​ഹ​രി​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.
ജാ​ഥ ഇന്നു രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ​എ​ട​പ്പാ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ സ​മാ​പി​ക്കും. ഞാ​യാ​റാ​ഴ്ച പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.