ചാ​ലി​യാ​റിൽ ഓ​പ്പ​ണ്‍ ജിം ​നി​ർ​മാ​ണം തു​ട​ങ്ങി
Saturday, February 15, 2020 12:19 AM IST
നി​ല​ന്പൂ​ർ: ആ​തു​ര​സേ​വ​ന രം​ഗ​ത്ത് മി​ക​വു നേ​ടി​യ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​പ്പ​ണ്‍ ജിം ​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ. അ​നൂ​പ് പ​റ​ഞ്ഞു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യെ ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം സ്ഥാ​പി​ക്കു​ന്ന​ത്. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റു​ക​യും ഒ​രു വീ​ട്ടി​ൽ ഒ​രു പ്ര​മേ​ഹ​രോ​ഗി എ​ന്ന നി​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​യാ​മം ശീ​ലി​പ്പി​ക്കു​ക എ​ന്ന​തു​കൂ​ടി ല​ക്ഷ്യ​മി​ടു​ന്നു. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഹൃ​ദ​യ സ്തം​ഭ​നം, പ​ക്ഷാ​ഘാ​തം, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടു​വ​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ചാ​ലി​യാ​ർ ഉ​ൾ​പ്പെ​ടെ കോ​ട്ട​ക്ക​ൽ, അ​ത്താ​ണി​ക്ക​ൽ, ക​ള​ക്ട​റേ​റ്റ്, ചോ​ക്കാ​ട് തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​മ​തി​യാ​യ​ത്.
പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ജിം​നേ​ഷ്യം തു​റ​ന്നു​കൊ​ടു​ക്കും. ഒ​രേ സ​മ​യം അ​ഞ്ച് പേ​ർ​ക്ക് വ്യാ​യാ​മം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​കാ​രു​ടെ​യും പൊ​തു ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ തു​റ​ന്ന ജിം​നേ​ഷ്യം അ​നു​വ​ദി​ച്ച് കി​ട്ടാ​ൻ വ​ഴി​തു​റ​ന്ന​തെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. എം​എ​ൽ​എ ഫ​ണ്ട് ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യി​ലേ​റെ ചി​ല​വ​ഴി​ച്ച് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും പ​ഞ്ചാ​യ​ത്തി​നാ​യി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ രാ​ജ്യ​ത്ത് മി​ക​ച്ച സ്ഥാ​ന​മാ​ണ് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം നേ​ടി​യി​ട്ടു​ള്ള​ത്.