മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Thursday, January 30, 2020 12:30 AM IST
എ​ട​ക്ക​ര: കെ.​എം.​മാ​ണി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ പി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​തി​ർ​ന്ന ക​ർ​ഷ​ക​രാ​യ ജോ​സ​ഫ് പു​തു​ക്കു​ള​ങ്ങ​ര, ടി.​വി.​വ​ർ​ഗീ​സ്, സി.​ആ​ർ.​കു​മാ​ര​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജോ​ബി​ൻ പ​ട്ട​രു​ക​ണ്ട​ത്തി​ൽ, സി.​ഡി.​ജോ​സ​ഫ്, ഹൈ​ദ​ര​ലി മു​സ്ലി​യാ​ർ, കെ.​പി.​പോ​ൾ, പി.​ജി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലി​സ് കേ​ഡ​റ്റ്, വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ ട്രോ​മ കെ​യ​ർ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​രോ​ക്കാ​വ് അ​ങ്ങാ​ടി​യി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​ൻ നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി.​അ​ന്ന​മ്മ, ഡി​ഐ​മാ​രാ​യ ഡാ​നി​യേ​ൽ, ദീ​പ, സി​പി​ഒ കെ.​പി.​മു​സ​ഫ​ർ, ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യ മ​നോ​ജ്, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ന​വാ​സ്, സാ​ദി​ഖ്, അ​ൻ​ഷാ​ദ്, ദി​ന, അ​ബ്ദു​ൽ ബാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.