ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, January 29, 2020 11:25 PM IST
കാ​ട്ടി​ക്കു​ളം: നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യി​ലെ ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ൽ​വെ​ളി​ച്ചം കാ​വി​ക്ക​ൽ കാ​ട്ടു​ങ്ങ​ൽ ര​വി​സാ​വി​ത്രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​നാ​ണ്(35) കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി പ​ന​വ​ല്ലി വി​ല്ലി​കൊ​ല്ലി ക​പ്യാ​ർ​മ​ല മേ​രി മ​നോ​ജ്(33) ജി​ല്ലാ അ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം വെ​ള്ളാ​ഞ്ചേ​രി വെ​ണ്ടേ​ക്ക് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട മ​ണി​ക​ണ്ഠ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്കു ഗു​രു​ത​ര​മാ​യ​തി​നാ​ൽ റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.