കാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ശേ​ഖ​രി​ക്ക​ൽ; ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണമെന്ന് ക​ള​ക്ട​ർ
Sunday, January 26, 2020 12:48 AM IST
മ​ല​പ്പു​റം: സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​വ​രു​ന്ന കാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ടു​ക​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ​വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ കള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​ഭ്യ​ർ​ഥി​ച്ചു.

കാ​ർ​ഷി​കാ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥി​ര​മാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​ർ​വേ​ക​ൾ​ക്കു പൗ​ര​ത്വ നി​യ​മഭേ​ദ​ഗ​തിയുമാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ക​ർ​ഷ​ക​രെ നേ​രി​ൽ സ​മീ​പി​ച്ചും ന​ട​ത്തു​ന്ന സ​ർ​വേ​യി​ൽ ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഹൈ​വേ​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പെ​ട്രോ​ൾ പ​ന്പു​ക​ളി​ലു​ള്ള ടോ​യ്ല​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും ജി​ല്ലാ സ്പ്ലൈ ​ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പ​ന്പു​ക​ളി​ൽ ടോ​യ്‌ലറ്റ് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്ന് കൊ​ടു​ക്കാ​ത്ത പ​ന്പു​ക​ളു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ജി​ല്ല​യി​ലെ ക​ട​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ൽ ക​ട​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ സ​പ്ലൈ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്ക്വാ​ഡി​നൊ​പ്പം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കു 29ന് ​പ​രി​ശീ​ല​നം ന​ൽ​കും.

ഏ​തെ​ങ്കി​ലും വ​കു​പ്പു​ക​ൾ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പ്രൊ​പ്പോ​സ​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം.​അ​ല്ലാ​ത്ത പ​ക്ഷം പ​ദ്ധ​തി ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്താ​ൽ പ​ഠി​ച്ചി​ട്ട് വേ​ണം ന​ട​പ്പാ​ക്കാ​നെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.