വൈ​ദ്യു​തി സെ​ക‌്ഷ​ൻ ഓ​ഫീ​സ് വി​ഭ​ജി​ക്കണമെന്ന്
Sunday, January 26, 2020 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് വി​ഭ​ജി​ക്ക​ണ​മെ​ന്നു (സി​ഐ​ടി​യു) പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 29500 ലോ​ടെ​ൻ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും 28 ഹൈ​ടെ​ൻ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി, ആ​ലി​പ്പ​റ​ന്പ്, അ​ങ്ങാ​ടി​പ്പു​റം, താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ വൈ​ദ്യു​തി സെ​ക‌്ഷ​ൻ ഓ​ഫീ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ അ​മി​ത ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ര​ണ്ടാ​യി വി​ഭ​ജി​ക്ക​ണം.
താ​ഴേ​ക്കോ​ട്, പ​ട്ടി​ക്കാ​ട്, ആ​ന​മ​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ 110/33 കെ​വി​സ​ബ് സ്റ്റേ​ഷ​ൻ പ​ണി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് എം.​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മ​നോ​ജ് അ​ധ്യ​ക്ഷത വഹിച്ചു.

കെ.​ഹൈ​ദ്രോ​സ് യൂ​ണി​റ്റ് റി​പ്പോ​ർ​ട്ടും ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എ.​സേ​തു​മാ​ധ​വ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ.​ടി.​വി​നോ​ദ് കു​മാ​ർ, സി.​വി. ഡെ​നി, സി.​എ.​സ​ലീം, കെ.​വി​മ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എ​ൻ.​രാ​മ​ൻ സ്വാ​ഗ​ത​വും വി. ​അ​ജ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി. സു​നി​ൽ ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്്), എ.​ടി മും​താ​സ്, ഇ.​ടി ജ​യ​രാ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി. ​അ​ജ്മ​ൽ (സെ​ക്ര​ട്ട​റി), പി.​എം മൊ​യ്നു​ദീ​ൻ, വി.​കെ ര​വി​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബ​നീ​സ​ദ​ർ (മാ​ഗ​സി​ൻ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.