മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യ്ക്ക് വ​ധൂ​വ​ര​ൻ​മാ​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
Sunday, January 26, 2020 12:46 AM IST
എ​ട​ക്ക​ര: ഇ​ന്നു ന​ട​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വ​ധൂ​വ​ര​ൻ​മാ​ർ വി​വാ​ഹ​വേ​ദി​യി​ൽ. ഇ​ന്ന​ലെ വി​വാ​ഹി​ത​രാ​യ ഉ​പ്പ​ട​യി​ലെ പു​ള്ളി​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ റി​സ്വാ​ന​യും ഭ​ർ​ത്താ​വ് ച​ന്ത​ക്കു​ന്ന് ക​ക്കാ​ട്ടു​പ​റ​ന്പി​ൽ അ​ബ്്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ റി​ഷി​നു​മാ​ണ് വി​വാ​ഹ​വേ​ദി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്.
ഇ​വ​രു​ടെ വി​വാ​ഹ​മോ​തി​രം ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സി​പി​എം ഭാ​ര​വാ​ഹി​ക​ൾ​ക്കു വി​വാ​ഹ​വേ​ദി​യി​ൽ വ​ച്ച് കൈ​മാ​റി​യാ​യി​രു​ന്നു ഐ​ക്യ​ദാ​ർ​ഢ്യം. മ​ല​ച്ചി ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​മീ​ർ തോ​ട്ട​ത്തി​ൽ വ​ധൂ​വ​ര​ൻ​മാ​രി​ൽ നി​ന്നു വി​വാ​ഹ​മോ​തി​രം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ വി. ​ച​ന്ദ്ര​കു​മാ​ർ. ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.