കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ: ജി​ല്ല​യി​ൽ നി​ന്നു വി.​എ ക​രീം മാ​ത്രം
Saturday, January 25, 2020 12:23 AM IST
നി​ല​ന്പൂ​ർ: കെ​പി​സി​സി. ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​യ​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു നി​ല​ന്പൂ​ർ സ്വ​ദേ​ശി വി.​എ. ക​രീം മാ​ത്രം. വി.​എ​സ്.​ജോ​യി, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ അ​വ​സാ​ന നി​മി​ഷം പു​റ​ത്താ​യി. ജി​ല്ല​യി​ൽ നി​ന്നു മൂ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സു​കാ​രെ പു​തി​യ ലി​സ്റ്റ് ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് നി​ന്നു വി​വി​ധ ഗ്രൂ​പ്പു​ക​ൾ ന​ൽ​കി​യ ജം​ബോ ലി​സ്റ്റി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെട്ട​തോ​ടെ​യാ​ണ് പ​ല​രും പു​റ​ത്താ​യ​ത്. എ ​ഗ്രൂ​പ്പ് നോ​മി​നി​യും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യ വി.​എം. ക​രീം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ൾ എ ​ഗ്രൂ​പ്പി​ലെ ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​യ കെഎസ്‌യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.
സം​സ്ഥാ​ന​ത്തു നി​ന്നു എ ​ഗ്രൂ​പ്പ് ന​ൽ​കി​യ ലി​സ്റ്റി​ൽ നി​ന്നു ഹൈ​ക്ക​മാ​ൻ​ഡ് ഒ​ഴി​വാ​ക്കി​യ​ത് നാ​ലു പേ​രെ​യാ​ണ്. മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്കും വി.​എ​സ്. ജോ​യി​ക്കും പു​റ​മെ കൊ​ല്ലം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​താ​പ വ​ർ​മ ത​ന്പാ​നും മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യു​മാ​ണ് ലി​സ്റ്റി​ൽ ഇ​ടം തേ​ടാ​തെ പോ​യ​ത്. പ​ക​രം ഗ്രൂ​പ്പി​ൽ​പ്പെ​ടാ​ത്ത നാ​ലു പേ​രെ ഹൈ​ക്ക​മാ​ൻ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.