തി​രൂ​ർ വെ​റ്റി​ല​: ഭൗ​മ സൂ​ചി​ക പ​ദ​വി വി​ളം​ബ​രം ഇ​ന്ന്
Saturday, January 25, 2020 12:22 AM IST
മ​ല​പ്പു​റം: തി​രൂ​ർ വെ​റ്റി​ല​യ്ക്കു ല​ഭി​ച്ച ഭൗ​മ സൂ​ചി​ക പ​ദ​വി​യു​ടെ വി​ളം​ബ​രം ഇ​ന്നു രാ​വി​ലെ 11 ന് ​കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ഗോ പ്ര​കാ​ശ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ക്കും.
തി​രൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും. തി​രൂ​ർ താ​ലൂ​ക്കി​ൽ 270 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് വെ​റ്റി​ല കൃ​ഷി ചെ​യ്യു​ന്ന​ത്.
തി​രൂ​ർ വെ​റ്റി​ല പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ​യും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് തി​രൂ​ർ വെ​റ്റി​ല​യ്ക്ക് ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​ത്.