ബം​ഗാ​ൾ സ്വ​ദേ​ശി​ക്കു കോ​ള​റ സ്ഥി​രീ​ക​രി​ച്ചു
Saturday, January 25, 2020 12:22 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി​യി​ലെ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക്ക് കോ​ള​റ ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി സു​ജി​ത്ത് മ​ണ്ഡ​ലി​നാ​ണ് കോ​ള​റ ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സു​ജി​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ബി​മ​ൽ റാ​യ് (40), ബ്ര​ജേ​ന്ദ്ര സ​ർ​ക്കാ​ർ (32), പ്രാ​ണ്‍​നാ​ഥ് മ​ണ്ഡ​ൽ (45), ബി​ഗേ​ഷ് ശ​ങ്ക​ർ (23), സാ​മ്രാ​ട്ട് മ​ണ്ഡ​ൽ (22), ബി​ഷ്ണു ശ​ങ്ക​ർ (27), ച​ന്ദ്ര​മ​ണ്ഡ​ൽ (23) ക​മ​ൽ​ദാ​സ് (24) എ​ന്നി​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തി​ൽ മൂ​ന്നു പേ​ർ​ക്ക് വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സു​ജി​ത്തി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടെ​യു​ള്ള ഒ​ന്പ​തു പേ​രെ​യും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വാ​ർ​ഡി​ലേ​ക്കു മാ​റ്റി. ക​ച്ചേ​രി​പ്പ​ടി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ.
ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി കോ​ഴി​ക്കോ​ട്ടെ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സു​ജി​ത്തി​നെ ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ചേ​രി​യി​ലേ​ക്കു വ​രു​ന്ന വ​ഴി 21ാം തി​യി​തി ചെ​ന്നെെ​യി​ൽ നി​ന്നു ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യി പ​റ​യു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് വ​യ​റി​ള​ക്ക​വും ക്ഷീ​ണ​വും ഉ​ണ്ടാ​യ​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ താ​മ​സ സ്ഥ​ലം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ശു​ചീ​ക​രി​ച്ചു.

ജാ​ഗ്ര​ത പാ​ലി​ക്ക​ണം
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ക്കു​ക​യും മ​റ്റു എ​ട്ടു പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ വ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​റയ്​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വ​യ​റി​ള​ക്കം വ​യ​റു​വേ​ദ​ന, ഛർ​ദി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മു​ൻ​ക​രു​ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ന​ൽ​കി​യ​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ. മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി വൃ​ത്തി​യാ​ക്ക​ണം.
പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. ആ​ഹാ​രം ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ ചൂ​ടു​വെ​ള്ള​ത്തി​ൽ ക​ഴു​കി ഉ​പ​യോ​ഗി​ക്ക​ണം. വ​യ​റി​ള​ക്ക രോ​ഗ​മു​ള്ള​വ​ർ രോ​ഗ​ല​ക്ഷ​ണം തു​ട​ങ്ങി വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കു​ന്ന​തു വ​രെ​യും ഒ​ആ​ർ​എ​സ് ലാ​യ​നി​യോ ഉ​പ്പി​ട്ട ക​ഞ്ഞി വെ​ള്ള​മോ ധാ​രാ​ളം കു​ടി​ക്ക​ണം.