ആ​ദി​വാ​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാന്പ് ന​ട​ത്തി
Friday, January 24, 2020 12:15 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ളാ​ന്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​ദി​വാ​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാം​പും സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി. വാ​ളാ​ന്തോ​ട് ജി​ടി​എ​ൽ​പി സ്കൂ​ളി​ൽ വെ​ച്ചു ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡം​ഗം അ​നീ​ഷ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ്പെ​ഷ്യാ​ലി​റ്റി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാം​പു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത് ന​ട​ത്തി​യ​ത്.
കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ ഡോ.​ഷ​ഫീ​ദ്, മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ​ക്ട​ർ ഷി​നാ​സ് ബാ​ബു, ച​ർ​മ രോ​ഗ​വി​ഭാ​ഗം ഡോ.​അ​ബൂ​ബ​ക്ക​ർ എ​ന്നീ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, ഫാ​ർ​മ​സി​സ്റ്റ് ശ്രീ​ജ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​വി​നോ​ദ്കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ക​മ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.