ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Friday, January 24, 2020 12:15 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ വൈ​ക​ല്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം വ​ണ്ടൂ​ർ ഏ​രി​യാ ക​മ്മ​റ്റി​യം​ഗം എം.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ഭ​ര​ണ വൈ​ക​ല്യം, പ​ദ്ധ​തി വി​ഹി​തം ചി​ല​വ​ഴി​ക്കു​ന്ന​തി​ൽ സി​പി​എം അം​ഗ​ങ്ങ​ളെ ത​ഴ​യ​ൽ, വ​നി​താ അം​ഗ​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വാ​ർ​ഡു​ക​ളോ​ടു​ള്ള അ​വ​ണ​ന തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സി​പി​എം ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സ​മ​ര​ത്തി​ൽ പാ​ർ​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എ.​കെ.​സ​ജാ​ദ് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​മു​ഹ​മ്മ​ദാ​ലി, മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, എം.​മു​ര​ളി, ഇ.​ലി​നീ​ഷ്, പ​കി​ടീ​രി കു​ഞ്ഞാ​പ്പു ഹാ​ജി, ഇ.​കു​ഞ്ഞാ​ണി, ക​മാ​ൽ, സി.​കെ.​ബി​ജി​ന, പി.​ദീ​പ, ഷീ​ബ പ​ള്ളി​ക്കു​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പു​റ​ത്ത് മാ​ർ​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ അ​ക​ത്ത് ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​ന്നും സി​പി​എം അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. റി​വി​ഷ​നി​ൽ എ​ല്ലാ വാ​ർ​ഡു​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഭ​ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചി​ല്ല​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം. ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി പോ​ന്ന മെ​ന്പ​ർ​മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണ​വും ന​ൽ​കി.