മാ​വോ​യി​സ്റ്റു​ക​ൾ മു​ണ്ടേ​രി​യി​ൽ എ​ത്തി​യ​ത് ആ​ദി​വാ​സി പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട്
Friday, January 24, 2020 12:15 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി​യി​ലെ​ത്തി​യ മാ​വോ​യി​സ്റ്റ് സം​ഘം ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ലും, വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലും പ​തി​ച്ച​ത് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ൾ. പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ, ത​ണ്ട​ൻ​ക​ല്ല് എ​ന്നീ കോ​ള​നി​ക​ളി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും വീ​ടും സ്ഥ​ല​വും അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ക്കു​ക, അ​ർ​ഹ​ത​പ്പെ​ട്ട സ​ഹാ​യ​ധ​നം മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും ഉ​ട​ൻ ന​ൽ​കു​ക, തൊ​ഴി​ൽ ര​ഹി​ത​രാ​യ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും മു​ണ്ടേ​രി ഫാ​മി​ൽ തൊ​ഴി​ൽ ന​ൽ​കു​ക, ആ​ദി​വാ​സി​ക​ളെ വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യം തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ളാ​ണ് സം​ഘം പ​തി​ച്ച​ത്.
മ​ല​യാ​ളി​യാ​യ സോ​മ​ന​ട​ങ്ങു​ന്ന നാ​ലം​ഗ സാ​യു​ധ സം​ഘ​മാ​ണ് ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ലും മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലും ബു​ധ​നാ​ഴ്ച രാ​ത്രി എ​ത്തി​യ​ത്. മേ​ഖ​ല​യി​ൽ പ്ര​ള​യ​ദു​ര​ന്തം ന​ട​ന്ന സ​മ​യ​ത്ത് ക​വ​ള​പ്പാ​റ​യി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ എ​ന്നീ കോ​ള​നി​ക​ളി​ൽ അ​ന്ന് ഇ​വ​രു​ടെ സാ​ന്നി​ധ്യം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥ​രീ​ക​രി​ച്ചി​രു​ന്നു.
പി​ന്നീ​ട് അ​ട്ട​പ്പാ​ടി മ​ഞ്ഞ​ക്ക​ണ്ടി​യി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ന് ശേ​ഷം നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.