തി​രു​നാ​ൾ
Friday, January 24, 2020 12:15 AM IST
മു​ട്ടി​യേ​ൽ സെന്‍റ് അ​ൽ​ഫോ​ൻ​സാ
ദേ​വാ​ല​യ​ം

നി​ല​ന്പൂ​ർ: മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​ക്ക് ശേ​ഷം ഫാ.​സി​ജോ പാ​ലാ​ത്ത് കൊ​ടി​യേ​റ്റും. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ.​അ​നി​ൽ മു​ഞ്ഞ​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് പെ​രു​ന്പ​ത്തൂ​ർ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​പ​ന കു​ർ​ബാ​ന​ക്ക് ഫാ.​ജോ​ബി എ​ട​ത്താ​ഴെ നേ​തൃ​ത്വം ന​ൽ​കും. ജി​ല്ല​യി​ൽ വി.​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ത്തി​ലു​ള്ള ആ​ദ്യ ദേ​വാ​ല​യ​വും മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ര​ണ്ടാ​മ​ത്തെ ദേ​വാ​ല​യ​വു​മാ​ണ് മു​ട്ടി​യേ​ലി​ലു​ള്ള​ത്. തി​രു​നാ​ൾ 26ന് ​സ​മാ​പി​ക്കും.

ക്വാ​റി പ്ര​ശ്നം: ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി

മ​ണ്ണാ​ർ​മ​ല: ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.
നി​ര​വ​ധി ത​വ​ണ ഉ​രു​ൾ​പൊ​ട്ടി​യ കാ​ര്യ​വ​ട്ടം വി​ല്ലേ​ജി​ലെ മ​ണ്ണാ​ർ​മ​ല​യെ ക്വാ​റി നി​രോ​ധി​ത മേ​ഖ​ല​യാ​ക്ക​ണ​മെ​ന്നും നി​ർ​ദി​ഷ്ട ക്വാ​റി പ്ര​ദേ​ശ​ത്തെ റെ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യാ​വ​ട്ടം വി​ല്ലേ​ജി​ൽ ത​ന്നെ നി​ല​വി​ലു​ള്ള വി​വി​ധ സം​രം​ഭ​ങ്ങ​ൾ​ക്കു പു​റ​മേ ഇ​നി​യും ക്ര​ഷ​ർ വ​ന്നാ​ലു​ള്ള ആ​ശ​ങ്ക പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. പു​തി​യ ക്ര​ഷ​ർ വ​രു​ന്ന​ത് ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു. പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബ​ഷീ​ർ, ക​ണ്‍​വീ​ന​ർ സി.​പി.​റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.