ശി​ലാ​സ്ഥാ​പ​ന​വും നി​ർ​മാ​ണോ​ദ്ഘാ​ട​നം
Friday, January 24, 2020 12:14 AM IST
മ​ല​പ്പു​റം: വെ​ളി​യ​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ക്ലാ​സ് മു​റി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
അ​റി​വി​നോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ഇ​ട​ങ്ങ​ളാ​ക്കി സ്കൂ​ളു​ക​ളെ മാ​റ്റ​ണ​മെ​ന്നും വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ വെ​ളി​യ​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ് സ്കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ പ്രി​ൻ​സി​പ്പ​ൽ പി.​സ​തീ​ശ​നും പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​പ്ര​സ​ന്ന​യും ചേ​ർ​ന്നു ആ​ദ​രി​ച്ചു. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പ്ര​വേ​ശ​ന ക​വാ​ട​വും ക്ലാ​സ് മു​റി​ക​ളും നി​ർ​മി​ക്കു​ന്ന​ത്. പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം ആ​റ്റു​ണ്ണി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വഹിച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ​റ ബാ​ബു, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.